പോസ്റ്റുകള്‍

ടിപ്പു സുൽത്താൻ സ്വാതന്ത്രസമര സേനാനിയോ?

ഇമേജ്
ഇന്നത്തെ കർണാടകയുടെയും തമിഴ്‌നാടിന്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. നാല് ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ നിരവധി വിജയകരമായ പോരാട്ടങ്ങളുടെ പേരിലാണ് ടിപ്പു ഓർമ്മിക്കപ്പെടുന്നത്. 1799-ലെ നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ ശ്രീരംഗപട്ടണം കോട്ട സംരക്ഷിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം വീരമൃത്യു വരിച്ചു. ടിപ്പു സുൽത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ യുദ്ധങ്ങളിൽ പുതിയ തന്ത്രങ്ങളും സൈനിക ചാതുര്യങ്ങളും പ്രയോഗിച്ച സൈനിക നേതാവായിരുന്നു. ഒപ്പം, റോക്കറ്റുകളും മറ്റ് അത്യാധുനിക ആയുധങ്ങളും അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ സൈന്യത്തെ നവീകരിച്ചു. ചിലർ ടിപ്പു സുൽത്താനെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായി കണക്കാക്കുന്നു. 'Tipu Sultan: Indomitable Nationalist and Martyr' എന്ന പുസ്തകത്തിന്റെ രചയിതാവായ പ്രൊഫസർ ബി പി മഹേഷ് ചന്ദ്ര ഗുരു പറയുന്നതനുസരിച്ച്, "ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം നടന്നത് 1857-ൽ ആയിരുന്നില്ല. മറിച്ച് 1799-ൽ നാലാം ആംഗ്ലോ-മൈസൂർ

ടിപ്പു സുൽത്താനെ പേടിപ്പിച്ച് കേരളത്തിൽ നിന്നും ഓടിച്ച ദേവാലയങ്ങൾ

ഇമേജ്
ടിപ്പുവിന്റെ പടയോട്ടക്കാലത്തെപ്പറ്റി രസകരമായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളും പള്ളികളും തകർക്കാൻ വന്ന ടിപ്പുവിനെ ദേവിയും മാതാവും പുണ്യാളനും കൂടി ഓടിച്ചുവിട്ട കഥകളാണവ. അവയിൽ ചിലതു നമുക്ക് നോക്കാം. ഗൂഗിളിൽ നിന്നുമാണ് ഇവ ലഭിച്ചത്. 1. വയനാട്ടിലെ പുൽപ്പള്ളിയിലെ സീതാദേവി ലവകുശക്ഷേത്രം: സമീപത്തെ നാട്ടുരാജ്യങ്ങളും നാടുവാഴികളെയും കീഴടക്കി ഇവിടെയെത്തിയ ടിപ്പു സുൽത്താൻ ഈ ക്ഷേത്രവും കാവും ഇടിച്ചു നിരത്തുവാൻ സൈനികരോട് കല്പ്പിച്ചു. എന്നാൽ സൈനികർ ഇവിടെയെത്തിയപ്പോൾ ചുറ്റുമെല്ലാം ഇരുട്ട് വ്യാപിച്ചു. സീതാദേവി അത്ഭുതശക്തിയാൽ നട്ടുച്ചനേരത്ത് സൂര്യനെ മറച്ചു ഇരുട്ടാക്കി ടിപ്പുവിനും പടയ്ക്കും ദിഗ്ഭ്രമമുണ്ടാക്കിയത്രേ. ഇരുട്ടിൽ ദിശ അറിയാതെ ടിപ്പുവും സൈന്യവും പരിഭ്രമിച്ചു. ഭയചകിതരായ മൈസൂർ സൈന്യം ക്ഷേത്രം കൊള്ളയടിക്കാനോ തകർക്കാനോ കഴിയാതെ തിരിച്ചുപോയി.  2. കൊച്ചിയിലെ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളി: കൊടുങ്ങല്ലൂർ, കുര്യാപ്പള്ളി കോട്ടകള്‍ കീഴടക്കി മുന്നേറിയ ടിപ്പു സുല്‍ത്താനും സൈന്യവും പള്ളിപ്പുറം പള്ളിയുടെ നേരെ തിരിഞ്ഞു. ഈ സമയത്ത് ഭയചകിതരായ പ്രദേശവാസികൾ മാതാവിനെ വിളിച്ചു കരഞ്ഞു പ്രാര്‍ഥിച്ചു. ടിപ

ഒറ്റ്സി ദി ഐസ്മാൻ: പ്രശസ്തനായ മഞ്ഞു മമ്മി

ഇമേജ്
1991-ൽ ഇറ്റാലിയൻ ആൽപ്‌സ് പർവതനിരകളിലെ മഞ്ഞുപാളികൾക്കടിയിൽനിന്ന് ഒറ്റ്സി ദി ഐസ്മാൻ എന്ന 5,300 വർഷം പഴക്കമുള്ള നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയുടെ കണ്ടുപിടിത്തം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പുരാവസ്‌തുശാസ്‌ത്ര കണ്ടെത്തലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഒറ്റ്‌സ്‌താൽ താഴ്‌വരയ്‌ക്ക് മുകളിലുള്ള പർവതങ്ങളിൽ കണ്ടെത്തിയതിനാൽ ആ പ്രകൃതിദത്ത മമ്മിയെ മാധ്യമപ്രവർത്തകർ 'ഒറ്റ്‌സി' എന്നു വിളിച്ചു. അന്നു മുതൽ സ്വന്തം മൃതാവശിഷ്ടങ്ങൾ, ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നിവയിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടത്തിയ പഠനങ്ങളാൽ ഒറ്റ്സി എന്ന മഞ്ഞുമനുഷ്യൻ ജനശ്രദ്ധയെ വളരെയധികം ആകർഷിച്ചു. ഒറ്റ്‌സിയെ കണ്ടെത്തിയ സ്ഥലം ഒറ്റ്‌സിയെ കണ്ടെത്തിയതെങ്ങനെ? 1991 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഓസ്ട്രിയയിലെ ഒറ്റ്‌സ്‌താൽ താഴ്‌വരയിൽ നിന്ന് 10,530 അടി (3,210 മീറ്റർ) ഉയരത്തിൽ ടിസെൻജോക്ക് ചുരം മുറിച്ചുകടക്കുകയായിരുന്ന ജർമ്മൻ ഹൈക്കർ ദമ്പതികളാണ് 'ഒറ്റ്‌സി' എന്ന ഹിമമനുഷ്യനെ കണ്ടെത്തിയത്. ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള ഒരു ഹിമാനിയ്ക്കരുകിലൂടെ സഞ്ചരിക്കുമ്പോൾ മഞ്ഞുപാളിയിൽ കുടുങ്ങിക്കിടന്നി

റോഡുകൾ തൂത്തുവാരാൻ റോൾസ് റോയ്‌സ് ഉപയോഗിച്ച ഇന്ത്യൻ രാജാവിന്റെ കഥ : ഇതാണ് യാഥാർത്ഥ്യം

ഇമേജ്
ഒരു ഇന്ത്യൻ രാജാവ് റോഡുകൾ വൃത്തിയാക്കുന്നതിനായി വാങ്ങിയതാണെന്ന അവകാശവാദവുമായി ഇരുവശങ്ങളിലും ചൂലുകൾ കെട്ടിവച്ചിരിക്കുന്ന റോൾസ് റോയ്‌സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടു കാണും. 1906 ൽ സ്ഥാപിതമായ റോൾസ് റോയ്സ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര കാർ ബ്രാൻഡാണ്. ഈ പോസ്റ്റുകൾ പ്രകാരം, ലണ്ടനിലെ റോൾസ് റോയ്‌സ് സെയിൽസ്മാൻ വില താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് തന്നെ അപമാനിച്ചപ്പോൾ രോഷാകുലനായ ആ ഇന്ത്യൻ രാജാവ് 10 റോൾസ് റോയ്‌സ് കാറുകൾ (അല്ലെങ്കിൽ ആറ്?) വാങ്ങി മാലിന്യം ശേഖരിക്കാനായി ഉപയോഗിച്ചു. കഥ ഇപ്രകാരമാണ്: 1920-കളിൽ ഒരു ഇന്ത്യൻ രാജാവ് ലണ്ടൻ സന്ദർശിച്ചു. സാധാരണ വസ്ത്രങ്ങളിൽ തെരുവീഥികളിലൂടെ നടക്കുമ്പോൾ, അദ്ദേഹം ഒരു റോൾസ് റോയ്‌സ് ഷോറൂമിന്റെ സമീപം എത്തി. കാറുകളുടെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും കൂടുതലറിയാൻ അദേഹം ഷോറൂമിനുള്ളിലേയ്ക്കു പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ രൂപവും വസ്ത്രധാരണവും കണ്ട്, വിലകൂടിയ ഇംഗ്ലീഷ് കാർ വാങ്ങാൻ അയാൾക്ക് കഴിവില്ലെന്ന് അനുമാനിച്ച ബ്രിട്ടീഷ് സെയില്‍സ്‌മാന്‍ അദ്ദേഹത്തിന്റെ അഭ്യർത്ഥന അവഗണിക്കുകയും പുറത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപമാനിതനാ

ദ കൽകട്ട ക്രോമസോം

ഇമേജ്
"In the small laboratory seventy yards to the Southeast of this gate, Surgeon-Major Ronald Ross I.M.S. in 1898, discovered the manner in which Malaria is conveyed by the mosquitoes."  ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന പ്രമുഖ ഇന്ത്യൻ-ബംഗാളി സാഹിത്യകാരനായ അമിതാവ് ഘോഷിന്റെ നാലാമത്തെ നോവലാണ് 1996-ൽ പ്രസിദ്ധീകരിച്ച 'ദ കൽകട്ട ക്രോമസോം'. എം. ജി. യൂണിവേഴ്സിറ്റി രണ്ടാം വർഷ ബിരുദത്തിനു ഇംഗ്ലീഷ് ലാങ്ഗ്വേജിന്റെ ഭാഗമായി പഠിക്കാനുണ്ടായിരുന്ന ഈ പുസ്തകം ചരിത്ര നോവലോ സയൻസ് ഫിക്ഷനോ അതുമല്ലെങ്കിൽ മെഡിക്കൽ ത്രില്ലറോ ഒക്കെ ആയി കണക്കാക്കാം.   Amitav Ghosh ഈ നോവലിലെ സംഭവവികാസങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തുടങ്ങി ഫ്ലാഷ് ബാക്കിലൂടെ 19, 20 നൂറ്റാണ്ടുകളിലൂടെ വീണ്ടും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുന്നു. 1995-ൽ കൽക്കട്ടയിലാണ് കഥയുടെ പ്രധാന ഭാഗം നടക്കുന്നത്.  മലേറിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവൽ; അനോഫിലിസ് പെൺകൊതുകുകൾ വഴി മലേറിയ രോഗാണുവായ പരാദം (പ്ലാസ്‌മോഡിയം) പകരുന്ന രീതി സർജൻ മേജർ റൊണാൾഡ് റോസ് 1898-ൽ കണ്ടെത്തി. ഈ സുപ്രധാന കണ്ടുപിടിത്തത്തിന് 1902-ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്ക

ഇത് ഡൽഹി സുൽത്താന്മാരുടെ ഖുത്ബ് മിനാർ

ഇമേജ്
'ഖുത്ബ് മിനാർ' എന്നറിയപ്പെടുന്ന ഡൽഹിയിലെ പ്രസിദ്ധമായ ചരിത്ര സ്മാരകം യഥാർത്ഥത്തിൽ വിഷ്ണു സ്തംഭമാണെന്നാണ് ചിലരുടെ വാദം. [കൻവർ സെയ്ൻ എന്നൊരാൾ പറയുന്നതനുസരിച്ച്, വിശാൽദേവ് വിഗ്രഹരാജിന്റെ ജയ സ്തംഭം അല്ലെങ്കിൽ കീർത്തി സ്തംഭമാണ് ഖുത്ബ് മിനാർ! മറ്റൊരാൾ ഇതിനെ സമുദ്രഗുപ്തൻ നിർമ്മിച്ച നിരീക്ഷണാലയമാക്കി മാറ്റി.] അഞ്ചു നിലകളും 379 പടികളുമുള്ള 238 അടി (72.5 മീറ്റർ) ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക കൊണ്ടു നിർമ്മിച്ച ഗോപുരമാണ് 'ഖുത്ബ് മിനാർ'. അഫ്ഗാനിസ്ഥാനിലെ ജാമി മിനാറിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപകൽപ്പന. ജനകീയ ഐതിഹ്യത്തിന് വിരുദ്ധമായി, ഖുത്ബ്ദീൻ ഐബകിന്റെയോ സൂഫി സന്യാസിയായ കുത്ബുദ്ദീൻ ബക്തിയാർ കാക്കിയുടെയോ പേരിലല്ല ഈ മിനാർ അറിയപ്പെടുന്നത്. സമകാലിക പേർഷ്യൻ രേഖകളിൽ ഇതിനെ ഇപ്പോൾ 'ഖുതുബ് മസ്ജിദ്' 'ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ്' എന്നെല്ലാം അറിയപ്പെടുന്ന ഡൽഹിയിലെ ജാമി മസ്ജിദിന്റെ മിനാർ എന്നാണ് പരാമർശിക്കുന്നത്.  ഫിറോസ്ഷാ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നത് ഇത് മുഹമ്മദ് ഗോറിയുടെ മിനാർ ആണെന്നാണ്‌. അബുൽ ഫിദ ഇതിനെ ഡൽഹിയിലെ ജമാ മസ്ജിദിന്റെ മസീന എന്ന് വിളിക്കുന്ന

കറുത്ത പൊന്നിന്റെ കഥ

ഇമേജ്
രണ്ടു മൂവായിരം കൊല്ലങ്ങൾക്കു മുൻപ് ഈ ലോകത്തിൽ പല രാജ്യങ്ങളും ഒറ്റതിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അന്യരാജ്യങ്ങളുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞിരുന്നവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നായിരുന്നു നമ്മുടെ നാടായ കേരളം. റോം, ഗ്രീസ്, ഈജിപ്റ്റ്, ബാബിലോണിയ, അറേബ്യ മുതലായ രാജ്യങ്ങളുമായി കേരളം നിത്യസമ്പർക്കം പുലർത്തിപോന്നിരുന്നു.  ഇത് സാധിച്ചതെങ്ങനെയെന്നോ!  ഇന്നത്തെപ്പോലെ അന്നും കേരളത്തിലെ കിഴക്കൻ പ്രദേശങ്ങൾ വിലമതിപ്പുള്ള മലഞ്ചരക്കുകളുടെ കലവറയായിരുന്നു. കുരുമുളക്, ഏലക്കായ, ഇലവർങ്ങം തുടങ്ങിയ മലഞ്ചരക്കുകൾ യൂറോപ്പു രാജ്യക്കാരെ നിരന്തരം ആകർഷിച്ചുകൊണ്ടിരുന്നു. കുരുമുളകിന്റെ നാട് എന്ന പേരിൽ കേരളത്തിന് പാശ്ചാത്യരാജ്യങ്ങളിലുണ്ടായിരുന്ന പ്രശസ്തി കുറച്ചൊന്നുമായിരുന്നില്ല.  Piper nigrum എന്ന ശാസ്ത്രീയനാമമുള്ള കുരുമുളക് നിത്യജീവിതത്തിന് അപരിഹാര്യമായിട്ടാണ് പാശ്ചാത്യർ കരുതിയിരുന്നത്. മാംസ പദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കാനും കുരുമുളകു വേണം. ദേവാലയങ്ങളിൽ വഴിപാടായും വിവാഹത്തിന് സ്ത്രീധനമായും കുരുമുളക് ഉപയോഗിച്ചിരുന്നു. ഈ കറുത്ത പൊന്നിന്റെ പേരിൽ റോമാ നഗരത്തിലെ സ്വർണ്ണവും വെള്ളിയും മുഴുവൻ ചോർന്നുപോകുന്നുവെന