ജ്ഞാനപീഠ ജേതാവായ പ്രശസ്ത എഴുത്തുകാരനും, നാടകകൃത്തും നടനുമായ ഗിരീഷ് കർണാട്, തുഗ്ലക്ക് (1964), തലെദണ്ഡ (1990), ഡ്രീംസ് ഓഫ് ടിപ്പു സുൽത്താൻ (1997), രാക്ഷസ-തംഗഡി (2018) തുടങ്ങിയ ചരിത്ര നാടകങ്ങളിലൂടെ പ്രശസ്തനാണ്.
വിജയനഗര സാമ്രാജ്യത്തിൻ്റെ പതനത്തെ ആസ്പദമാക്കിയുള്ള 'രാക്ഷസ-തംഗഡി' കർണാടിന്റെ അവസാന നാടകം ആണ്. 'ക്രോസിംഗ് ടു തളിക്കോട്ട' എന്ന് പേരിട്ട ഇംഗ്ലീഷ് പതിപ്പ്, അർജുൻ സജ്‌നാനിയുടെ സംവിധാനത്തിൽ 2019 ഒക്ടോബർ 2 ന് ബെംഗളൂരുവിൽ ആദ്യമായി അരങ്ങേറി. എന്നാൽ നാടകം അരങ്ങേറുന്നതിന് മുമ്പ് 2019 ജൂൺ 10 ന് തന്റെ 81-ാം വയസ്സിൽ ഗിരീഷ് കർണാട് അന്തരിച്ചു.
തളിക്കോട്ട യുദ്ധത്തിൻ്റെ അനന്തരഫലങ്ങൾ ചിത്രീകരിക്കുന്ന ആമുഖത്തോടെയാണ് നാടകം ആരംഭിക്കുന്നത്. 1565 ൽ വിജയനഗര സാമ്രാജ്യത്തിൻ്റെ രാജ പ്രതിനിധിയായിരുന്ന അളിയ രാമരായരും നാല് ഡെക്കാൻ സുൽത്താന്മാരുടെ സംയുക്ത സേനയും - ബീജാപൂരിലെ അലി ആദിൽ ഷാ, ഗോൽക്കൊണ്ടയിലെ ഇബ്രാഹിം കുത്തബ് ഷാ, അഹമ്മദ് നഗറിലെ ഹുസൈൻ നിസാം ഷാ, ബിദാറിലെ അലി ബാരിദ് ഷാ - തമ്മിലാണ് ഈ സുപ്രധാന യുദ്ധം നടന്നത്.
രാക്ഷസ, തംഗഡി ഗ്രാമങ്ങൾക്കിടയിലുള്ള സ്ഥലത്തു വച്ചാണ് ഈ യുദ്ധം നടന്നത്. രാമരായരുട ധാർഷ്ട്യവും സ്വന്തം പദവിയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന സങ്കീർണ്ണമായ ബന്ധവുമാണ് യുദ്ധത്തിന്റെ കാരണങ്ങളായി കർണാട് ഊന്നിപ്പറയുന്നത്.
വിജയനഗരത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന അരവിഡു കുടുംബത്തിലെ രാമരായർ ആണ് നാടകത്തിലെ കേന്ദ്രകഥാപാത്രം. ധൈര്യത്തിനും സൈനിക വൈദഗ്ധ്യത്തിനും പേരുകേട്ട ഈ ധീരയോദ്ധാവിനെ കൃഷ്ണദേവരായർ തൻ്റെ മരുമകനാക്കി. രാമരായരും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരായ തിരുമലയും വെങ്കടാദ്രിയുമാണ് രാജ്യ ഭരണം നടത്തിയിരുന്നത്. നാമമാത്രമായിരുന്നു അധികാരമെങ്കിലും, രാജ സിംഹാസത്തിലേറിയ നിയമാനുസൃത ഭരണാധികാരി തുളുവുകളുടെ പിൻഗാമിയായ സദാശിവരായർ ആയിരുന്നു.
കൃഷ്ണദേവരായരുടെ മരുമകൻ (അളിയ) എന്ന പദവിയിൽ രാമന് മോചനം വേണമായിരുന്നു. ഡെക്കാണിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നിട്ടും, താഴ്ന്ന ജാതിക്കാരനായതു കാരണം രാമരായർക്ക് ഒരിക്കലും സിംഹാസനം അവകാശപ്പെടാൻ കഴിഞ്ഞില്ല. അരവിഡു കുടുംബം ചാലൂക്യ രാജവംശത്തിന്റെ പരമ്പരയിൽ പെട്ടതാണെന്ന് അദ്ദേഹം വാദിച്ചു. ചാലൂക്യരുടെ മുൻ തലസ്ഥാനമായിരുന്ന കല്യാണി രാമരായരുടെ കീഴിലായിരുന്നില്ല. രാമന് കല്യാണിയോട് വലിയ ഭ്രമമായിരുന്നു. കല്യാണി കൈവശം വച്ചിരുന്ന സുൽത്താനുമായി രാമരായർ എല്ലായ്പ്പോഴും സഖ്യമുണ്ടാക്കി. തൻ്റെ ശക്തിയും സ്വാധീനവും ക്രമാനുഗതമായി വളർന്നപ്പോൾ, ഇപ്പോൾ ഒരു വൃദ്ധനായ രാമരായർ അഹങ്കാരിയും ദയയില്ലാത്തവനുമായി മാറി.
സുൽത്താന്മാരുടെ ഏകീകൃത അധിനിവേശം, പ്രജകൾക്ക് തനിക്ക് യഥാർത്ഥ ചക്രവർത്തിയെപ്പോലെ രാജ്യം ഭരിക്കാൻ പറ്റുമെന്നും ഒപ്പം തന്റെ ചാലൂക്യ മഹത്വം തെളിയിച്ചുകൊടുക്കാനും ഉള്ള അവസരമായി അമിതവിശ്വാസിയായ രാമരായർ കരുതി. എന്നാൽ ഒന്നു ചേർന്നപ്പോഴുണ്ടായ അവരുടെ ശക്തി മനസിലാക്കാതെ സ്വയം യുദ്ധക്കളത്തിലേക്കു പോകാൻ രാമരായർ തയ്യാറായി.
"ഇത് മുൻകാലങ്ങളിലുണ്ടായ ചെറിയ കശപിശകൾ പോലെയല്ല. ഇത്തവണ അവർ എന്നെ വെല്ലുവിളിക്കുകയാണ്. ഞാൻ വിജയനഗര അവതാരമായി അംഗീകരിക്കപ്പെടുന്ന നിമിഷമാണിത്.
തുളുവ രാജകുടുംബം എന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ല, ജീവിതകാലം മുഴുവൻ ഞാൻ കൃഷ്ണരായരുടെ സന്തതികളാൽ അപമാനിക്കപ്പെട്ടു. അരവിഡു കുടുംബത്തിൽ ജനിച്ച ഞാൻ മഹത്തായ ചാലൂക്യ രാജവംശത്തിൽപ്പെട്ടതാണ്. എന്നിട്ടും ഞാൻ അവരുടെ രാജകീയ ബന്ധുത്വത്തിനു മതിയായവനല്ല.
കൃഷ്ണരായരുടെ ഇല്ല ശത്രുക്കളും വിജയനഗരത്തിനു എതിരെയല്ല വരുന്നത്, കൃഷ്ണരായരുടെ കുടുംബത്തിനും എതിരെയല്ല, മറിച്ച്, അരവിഡു രാമരായർ എന്ന എനിക്കെതിരെയാണ്.
ഇനി 'അളിയ' രാമരായർ ഇല്ല! 'മരുമകൻ' രാമരായർ മരിച്ചു....ഞാനിപ്പോൾ യുദ്ധം ചെയ്യുന്നത് വിജയനഗരത്തിന് വേണ്ടിയല്ല-അരവിഡു വംശത്തിന് വേണ്ടിയാണ്. ഈ സുൽത്താൻമാർ എന്റെ വംശത്തിൻ്റെ മഹത്വത്തിൻ്റെ ഒരു പരീക്ഷണമാണ് എനിക്ക് നൽകുന്നത് ......ഞാൻ അരവിഡു വംശത്തിലെ പരമോന്നത രാജാവായ പാർത്ഥനാണ്, ചാലൂക്യരുടെ തിരിച്ചുവരുന്ന ഇളമുറക്കാരൻ. നവയുഗത്തെ നമുക്ക് വരവേൽക്കാം. ചാലൂക്യ വംശത്തിന്റെ ശ്രേയസിനുവേണ്ടി!" രാമരായരുടെ ചില സംഭാഷണങ്ങളാണിവ.
ഹുസൈൻ നിസാംഷായുടെ ബീഗം ഖുൻസ ഹുമയൂൺ അവരുടെ പെൺമക്കളെ ബീജാപൂരിലെയും ഗോൽക്കൊണ്ടയിലെയും സുൽത്താന്മാർക്ക് വിവാഹം കഴിച്ചുകൊടുത്തു രാമരായർക്കെതിരെ ഒരു തന്ത്രപരമായ സഖ്യം ഉണ്ടാക്കാൻ നിർദ്ദേശിക്കുന്നു. ബീഗത്തിന്റെ ഈ നിർദ്ദേശമാണ് വിജയനഗരത്തെ പതനത്തിലേക്കു നയിച്ചത്.
ഹുസൈൻ നിസാംഷായുടെ നിർദ്ദേശപ്രകാരം അഹമ്മദ്‌നഗർ ജനറൽ റൂമി ഖാൻ രാമരായരെ പിടികൂടി ശിരഛേദം ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു. റൂമി ഖാൻ രാമരായരുടെ ശിരസ്സ് ഒരു കുന്തത്തിൽ കുത്തി നിർത്തുന്നു. "ഇതു കാശിയിൽ കൊണ്ടുപോയി പാപങ്ങൾ കഴുകിക്കളയുക! ഇതാ, ആദിൽ ഷാ, നിനക്കുള്ള എൻ്റെ സ്ത്രീധനം. ഡെക്കാൺ! ഈ ഡെക്കാൺ മുഴുവനും!"

No comments :