ജഹാംഗീറുമായുള്ള നൂർജഹാന്റെ വിവാഹം - ഒരു ഡച്ച് അക്കൗണ്ട്
നൂർജഹാനുമായുള്ള വിവാഹത്തെക്കുറിച്ച് ജഹാംഗീർ (ഭരണകാലം: 1605-1627) തന്റെ ഓർമ്മക്കുറിപ്പുകളിൽ (റോജേഴ്സ് & ബെവറിഡ്ജ്, തക്സ്റ്റൺ) പരാമർശിച്ചില്ല, പക്ഷെ ഇത്രമാത്രം, അദ്ദേഹത്തിന്റെ ഭരണകാലത്തെ പതിനൊന്നാം വർഷത്തിൽ (1616) അദ്ദേഹം ഇങ്ങനെ ഉത്തരവിട്ടു, "നൂർമഹൽ ബീഗം ഇനിമുതൽ നൂർജഹാൻ ബീഗം എന്ന് വിളിക്കപ്പെടും".
മുതമിദ് ഖാൻ തന്റെ 'ഇക്ബൽനാമ-ഇ-ജഹാംഗിരി'യിൽ അവരുടെ വിവാഹത്തെക്കുറിച്ച് കുറച്ച് വിശദാംശങ്ങൾ നൽകുന്നു, "ആറാം വർഷത്തിൽ സംഭവിച്ച മഹത്തായ സംഭവങ്ങളിൽ ഒന്നാണ് ജഹാംഗീർ ചക്രവർത്തി നൂർജഹാൻ ബീഗത്തെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് ... തന്റെ ഭരണകാലത്തെ ആറാം വർഷത്തെ പുതുവത്സരാഘോഷവേളയിൽ, ചക്രവർത്തി അവളിൽ ആകൃഷ്ടനാകപ്പെട്ടു, അദ്ദേഹം അവളെ തന്റെ അന്തഃപുരത്തിലെ പ്രധാന സ്ത്രീകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി.
താരിഖി സലിംഷാഹിയിൽ, ജഹാംഗീർ നൂർജഹാനുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: "നൂർജഹാനെ ഞാൻ മുപ്പതിനായിരം റാങ്കുള്ള കമാൻഡറാക്കി നിയമിച്ചു. എന്റെ സാമ്രാജ്യത്തിൽ ഈ കുമാരി ഒരു മഹത്തായ സ്മാരകമോ അല്ലെങ്കിൽ പൂന്തോട്ടമോ നിർമ്മിക്കാത്തതായി ചുരുങ്ങിയത് ഒന്നോ രണ്ടോ പ്രദേശങ്ങളെ കാണുകയുള്ളൂ. പക്ഷേ എനിക്ക് അന്ന് വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലാതിരുന്നതുകൊണ്ടു അവൾ ശരിക്കും എന്റെ കുടുംബത്തിലേക്ക് വന്നതല്ല. എന്റെ പിതാവിന്റെ കാലത്ത് ഷേർ അഫ്ഗാനുമായി അവളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഷേർ അഫ്ഗാൻ കൊല്ലപ്പെട്ടതിനുശേഷം ഞാൻ മജിസ്‌ട്രേറ്റിനെ വിളിപ്പിക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. അവൾ അഭ്യർത്ഥിച്ചതനുസരിച്ചു ആഭരണങ്ങൾ വാങ്ങുന്നതിനായി ഒരു വലിയ തുക ഒരു മുറുമുറുപ്പും കൂടാതെ ഞാൻ സ്ത്രീധനമായി നൽകി.... ഇത് എഴുതിയ കാലയളവിൽ, എന്റെ കുടുംബകാര്യം മുഴുവനും നോക്കുന്നതും, സ്വർണ്ണമോ ആഭരണങ്ങളോ ആകട്ടെ എല്ലാം, അവളുടെ മാത്രം പൂർണഉത്തരവാദിത്വത്തിന്റെ കീഴിലാണ്. എന്റെ ആത്മവിശ്വാസം, തീർച്ചയായും, ഈ കുമാരിയുടെ കൈവശമാണ്. എന്റെ സാമ്രാജ്യത്തിന്റെ മുഴുവൻ ഭാഗ്യവും അവളുടെ കുടുംബത്തിനാണ് നിയുക്തമായിരിക്കുന്നത്; പിതാവ് എന്റെ ദിവാൻ [ഇതിമദ്-ഉദ്-ദൗള], മകൻ പരിധിയില്ലാത്ത അധികാരങ്ങളോടെ എന്റെ ലെഫ്റ്റനന്റ് ജനറൽ [അസഫ് ഖാൻ], മകൾ എന്റെ വേർപിരിയാനാവാത്ത കൂട്ടുകാരിയും".
ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകളുടെ ഒരു മുൻ പതിപ്പാണ് താരിഖി സലിംഷാഹി. ഇത് ചരിത്രകാരന്മാർ വ്യാജമോ അല്ലെങ്കിൽ കെട്ടിച്ചമച്ചതോ ആയിട്ടാണ് കണക്കാക്കുന്നത്. പക്ഷേ മുകളിൽ പറഞ്ഞ ചില പ്രസ്താവനകൾ വിശ്വസനീയമാണെന്ന് തോന്നുന്നു.
'ഹിന്ദുസ്ഥാൻ ക്രോണിക്കിൾ' എന്ന ഒരു ഡച്ച് കയ്യെഴുത്തുപ്രതി ബ്രിജ് നരേൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മിക്കവാറും 1627-ൽ പൂർത്തിയാക്കപ്പെട്ട ഈ ചരിത്രഗ്രന്ഥം എഴുതിയത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (വിഒസി) സേവകരായ പീറ്റർ വാൻ ഡെൻ ബ്രൂക്കോ ഫ്രാൻസിസ്കോ പെൽസെർട്ടോ ആണ്. ഡച്ച് ചരിത്രകാരനും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളുമായ ജോവാൻസ് ഡി ലെയ്റ്റ് ഈ കൃതി ലാറ്റിനിലേക്ക് വിവർത്തനം ചെയ്യുകയും 1631 ൽ 'ഇന്ത്യയുടെ ചരിത്രത്തിന്റെ ഒരു ഭാഗം' എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജെ.എസ്. ഹോയ്‌ലാൻഡ് ഈ ലാറ്റിൻ സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 'മഹാനായ മുഗൾചക്രവർത്തിയുടെ സാമ്രാജ്യം' എന്ന പേരിൽ അറിയപ്പെടുന്നു.
ബംഗാളിലെ രാജ്മഹലിനടുത്തു (1607 മാർച്ച്) ഷേർ അഫ്ഗാൻ, തന്റെ വളർത്തു സഹോദരൻ ഖുത്ബുദ്ദീൻ ഖാൻ കൊക്കയെ കൊലപ്പെടുത്തിയ വാർത്ത ജഹാംഗീറിന് ലഭിക്കുമ്പോഴാണ് ഈ പോസ്റ്റഇന് ആധാരമായ കാര്യങ്ങൾ ആരംഭിക്കുന്നത്. ഷെയ്ഖ് ഗിയാസ്-ഉദ്-ദിൻ, കിഷ്വർ ഖാൻ എന്നിവർ ഷേർ അഫ്ഗാന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ശിരസ്സു ജഹാംഗീറിന് അയച്ചു കൊടുത്തു. അതിനുശേഷം അവർ ഷേർ അഫ്ഗാന്റെ സഹോദരൻ ഘുമാർ സുൽത്താൻ, മകൻ, അമ്മ, ഭാര്യ മെഹറൂന്നിസ എന്നിവരെ തടവിലാക്കുകയും പലവിധത്തിൽ അപമാനിതരാക്കുകയും ചെയ്തു.
ആഗ്രയിലെത്തിയത്തിനു ശേഷം ഷേർ അഫ്ഗാന്റെ കുടുംബത്തെ അങ്ങോട്ടേക്ക് അയയ്ക്കാൻ ജഹാംഗീർ ഇസ്ലാം ഖാനോട് ആവശ്യപ്പെട്ടു.
ആഗ്രയിലേക്കുള്ള വഴിമധ്യേ ബീഹാർ ഷെരീഫിന് സമീപം എത്തിയപ്പോൾ, ഷാ ഹമദാൻ എന്ന പ്രശസ്തനായ മുസ്ലിം സന്യാസിയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് മെഹറൂന്നിസ കേൾക്കാനിടയായി. അദ്ദേഹം പ്രവചിച്ചതെല്ലാം സത്യമായിതീരുന്നുവെന്നു കേട്ടതനുസരിച്ചു അവൾ അദ്ദേഹത്തെ കാണാൻ പോയി. അവളെ കണ്ടപ്പോൾ, ജഹാംഗീർ ചക്രവർത്തി അവളെ ഭാര്യയായി സ്വീകരിക്കുമെന്നും മറ്റ് പല ഭാഗ്യങ്ങളും ലഭിക്കുമെന്നും ആ സന്യാസി പ്രവചിച്ചു. [ഡി ലെയ്റ്റിന്റെ രേഖകൾ അനുസരിച്ചു സന്യാസിയുടെ വാക്കുകൾ ഇതാണ്: ചക്രവർത്തി അവളോട് അങ്ങേയറ്റം കരുണാലുവായിരിക്കും മാത്രമല്ല അവളുടെ ഭാവി വളരെ വിജയകരമായിത്തീരുകയും ചെയ്യും.]
ആഗ്രയിലെത്തിയ ഷേർ അഫ്ഗാന്റെ സഹോദരനെയും മകനെയും ജഹാംഗീർ തന്റെ ചില അമീറുകളുടെ ചുമതലയിൽ ഏർപ്പെടുത്തി. മെഹറൂന്നിസയെ മകളോടൊപ്പം തന്റെ രണ്ടാനമ്മയായ റുഖയ്യ സുൽത്താൻ ബീഗത്തിന്റെ സേവികയായി നിയമിച്ചു.
റുഖയ്യ സുൽത്താൻ ബീഗം മെഹറൂന്നിസയെയും മകളെയും വളരെ വാത്സല്യത്തോടെ സ്വീകരിച്ചു. എല്ലായ്പ്പോഴും മെഹറൂന്നിസയെ കൂടെത്തന്നെ കൊണ്ടുനടന്നു. ഒരിക്കൽ ബീഗം അവളെ ജഹാംഗീറിന്റെ അന്തഃപുരത്തിലേക്ക് കൊണ്ടുപോയി. അപ്പോൾ അവിടേക്കുവന്ന ജഹാംഗീർ, മെഹറൂന്നിസ അവിടെ സന്നിഹിതായണെന്ന് അറിഞ്ഞപ്പോൾ, അവളുടെ മൂടുപടം നീക്കി അവളുടെ മുഖം കണ്ടു. അതായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച.
കുറച്ച് ദിവസങ്ങൾക്ക് ശേഷം നൗരോസ് വന്നെത്തി. ജഹാംഗീർ തന്റെ അന്തഃപുരത്തിലെ സ്ത്രീകളുടെയൊപ്പം ഇരിക്കുമ്പോൾ, മെഹറൂന്നിസ തന്റെ 5-6 വയസ്സുള്ള മകളെ അവിടേക്കു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ മെഹറൂന്നിസയുമായി പ്രണയത്തിലായ ജഹാംഗീർ തമാശയായി അവളോട് പറഞ്ഞു, "ഞാൻ ഈ കുട്ടിക്ക് പിതാവാകും". മെഹറൂന്നിസ താഴ്മയോടെ മറുപടി പറഞ്ഞു, "അങ്ങയുടെ ഭാര്യമാരിൽ എന്നെ ഉൾപ്പെടുത്താൻ ഞാൻ ആരാണ്? അങ്ങെന്നെ അവഗണിക്കണം, ഞാൻ ഒരു പാവം വിധവയാണ്, അങ്ങ് ഈ കുട്ടിയോട് അല്പം സഹതാപം കാണിച്ചാൽ മതി".
ഈ സംഭവത്തിനുശേഷം, ജഹാംഗീർ മെഹറൂന്നിസ കടുത്ത പ്രണയത്തിലായി. എല്ലാ വൈകുന്നേരവും ഇതിമദ്-ഉദ്-ദൗളയുടെ വീട്ടിലേക്ക് പോകുന്നതും, രാത്രി മുഴുവൻ അവിടെ താമസിച്ച് രാവിലെ കൊട്ടാരത്തിലേക്ക് മടങ്ങുന്നതും ശീലമാക്കി.
ജഹാംഗീറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പഴയ പ്രണയത്തിന്റെ പുനരുജ്ജീവനമായിരുന്നു; (അനാർക്കലിയെ ഓർമ്മ വരുന്നുണ്ടോ) ജഹാംഗീർ സലിം രാജകുമാരനായിരുന്നപ്പോൾ, ഷേർ അഫ്ഗാനുമായി വിവാഹനിശ്ചയം നടക്കുന്നതിന് മുമ്പ് അവളുമായി പ്രണയത്തിലായിരുന്നു. വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ സലിം അവളെ വിവാഹം കഴിക്കാൻ അക്ബർ അനുവദിച്ചില്ല. അദ്ദേഹം പറഞ്ഞു, "അവളുടെ വിവാഹനിശ്ചയം നേരത്തെതന്നെ കഴിഞ്ഞതാണ്. എന്റെ തുർക്കി സൈനികരിൽ ഒരാൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട പെൺകുട്ടിയല്ലാതെ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?". സലിമിനെ പിന്തിരിപ്പിക്കാൻ അക്ബർ പരമാവധി ശ്രമിച്ചു, പക്ഷെ അതിനുശേഷവും സലിമിന്റെ മനസ്സിൽ മെഹറൂന്നിസക്കു ഒരു സ്ഥാനം ഉണ്ടായിരുന്നു.
ജഹാംഗീറിന്റെ സന്ദർശനങ്ങൾ നാൽപത് ദിവസം നീണ്ടുനിന്നു. ഒരു ദിവസം അദ്ദേഹം ഖ്വജ അബുൾ ഹസനെ വിളിച്ചുവരുത്തി, ഇതിമദ്-ഉദ്-ദൗള യുടെ ഭവനത്തിൽ പോയി തനിക്ക് വേണ്ടി മെഹറൂന്നിസയെ വിവാഹം ആലോചിക്കാൻ ആവശ്യപ്പെട്ടു, മാത്രമല്ല അവളെ തന്റെ മുഖ്യ ഭാര്യയാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നറിയിക്കാനും അദ്ദേഹത്തോട് പറഞ്ഞു. ഈ സന്തോഷകരമായ വാർത്ത ലഭിച്ചപ്പോൾ ഇതിമദ്-ഉദ്-ദൗള ജഹാംഗീറിനു പ്രണാമങ്ങൾ നൽകിയതിനുശേഷം ഇങ്ങനെ അറിയിച്ചു, "എന്റെ മകൾ ചക്രവർത്തിയെ പ്രസാദിപ്പിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ബഹുമാനമാണ്. അദ്ദേഹത്തിന്റെ വെറും ദാസനായ എനിക്ക് അതിനുള്ള യോഗ്യതയുണ്ടോ?" [എന്നാൽ 'സന്തോഷകരമായ വാർത്ത' ലഭിച്ചപ്പോൾ ഇതിമദ്-ഉദ്-ദൗള രാജകൊട്ടാരത്തിൽ എത്തി ജഹാംഗീറിന്റെ സമക്ഷം പ്രണമിച്ചതിനുശേഷം തന്റെ യോഗ്യതയില്ലായ്മ വിവരിക്കുകയും താനും തന്റെ മകളും എന്നും ചക്രവർത്തിയുടെ വിനീത ദാസന്മാരായിരിക്കും എന്ന് പറഞ്ഞതായാണ് ഡി ലെയ്റ്റ് എഴുതിയിരിക്കുന്നത്.]
ഖ്വജ അബുൽ ഹസൻ ഈ സന്ദേശം ജഹാംഗീറിനെ അറിയിച്ചു. ഒടുവിൽ ഒരു ശുഭദിനം നിശ്ചയിക്കുകയും ജഹാംഗീർ മജിസ്‌ട്രേറ്റിനു സാന്നിധ്യത്തിൽ മെഹറൂന്നിസയെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് വലിയ ആഘോഷങ്ങളും വിരുന്നുകളും നടന്നു. മെഹറൂന്നിസക്കു നൂർജഹാൻ എന്ന പേര് നൽകി. ഇതിമദ്-ഉദ്-ദൗളയെ 5000 കുതിരകളുടെ കമാൻഡറായി നിയമിക്കുകയും ചെയ്തു.
ചില കുറിപ്പുകൾ :
യൂറോപ്യൻ സഞ്ചാരികളും കച്ചവടക്കാരും സലീമും മെഹറൂന്നിസയുമായുള്ള ബന്ധത്തെക്കുറിച്ചു ഒരുപാടു കെട്ടുകഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ ഈ ഡച്ച് ചരിത്രകൃതി കുറച്ചു വ്യത്യസ്തമാണ്. അവർ തമ്മിൽ പഴയകാല ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏറ്റവും ആദ്യ ചരിത്രസൃഷ്ടി ഒരുപക്ഷെ ഇതായിരിക്കും.
വിവാഹശേഷം മെഹറൂന്നിസയുടെ പേര് നൂർജഹാൻ എന്ന് മാറ്റിയതായി ഡച്ച് ചരിത്രകാരൻ പറയുന്നു. ജഹാംഗിർനാമയും ഇക്ബൽനാമയും പറയുന്നതനുസരിച്ച്, അവൾക്ക് ആദ്യം നൂർമഹൽ എന്ന സ്ഥാനപ്പേര് ലഭിച്ചു, പിന്നീട് 1616 ൽ ഇത് നൂർജഹാൻ എന്നാക്കി മാറ്റി.
ഡച്ച് ചരിത്രകാരന്റെ അഭിപ്രായത്തിൽ, റുഖയ്യ സുൽത്താൻ ബീഗത്തിന്റെ സേവികയായിരുന്നു മെഹറൂന്നിസ. എന്നാൽ ഇക്ബൽനാമ പ്രകാരം അത് ജഹാംഗീറിന്റെ സ്വന്തം അമ്മയും, ബെനി പ്രസാദിന്റെ അഭിപ്രായത്തിൽ അത് സലിമ സുൽത്താൻ ബീഗവും ആണ്.
നൗരോസ് അഥവാ പേർഷ്യൻ പുതുവർഷം 21-22 മാർച്ച് മാസത്തിലാണ് മുഗൾ ചക്രവർത്തിമാർ ആഘോഷിച്ചിരുന്നത്. അതോടനുബന്ധിച്ചു സ്ത്രീകൾ നടത്തുന്ന ഒരു മേള അന്തഃപുരത്തിൽ അരങ്ങേറാറുണ്ട്. ഈ മേളയിൽ കച്ചവടക്കാരുടെയും മറ്റും ഭാര്യമാർ പലതരം സാധങ്ങൾ വിൽക്കാനായി എത്തുമെന്ന് തോമസ് കോർയട് എന്ന യൂറോപ്യൻ രേഖപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി ഒരു ദല്ലാളിനെപ്പോലെ നടിക്കുന്ന ഈ മേളയിൽ അദ്ദേഹത്തിന് നഗരത്തിലെ എല്ലാ സുന്ദരിമാരെയും കാണാനുള്ള അവസരം ലഭിക്കുന്നു. ഇത്തരമൊരു മേളയിൽ വച്ചാണ് ചക്രവർത്തി നൂർജഹാനെ കണ്ടുമുട്ടിയത്.
References:
Tarikh-i-Salim Shahi: Memoirs of the Emperor Jahangueir: Written by Himself Translated By Major David Price
A Contemporary Dutch Chronicle of Mughal India By Brij Narain and Sri Ram Sharma. [A Translation of a Dutch MS. 'Hindustan Chronicle,' Probably by F. Pelsaert, in the Rijksarchief at The Hague.]
The Empire of the Great Mogol. A Translation of De Laet's "Description of India and Fragment of Indian History" [the Latter Based on a Dutch MS. Chronicle Probably Compiled by F. Pelsaert]. Translated by J.S. Hoyland and Annotated by S.N. Banerjee.

Comments
Post a Comment